കൂട്ട ആത്മഹത്യ ; അമ്മ മരിച്ച് 4 മണിക്കൂറിന് ശേഷം മക്കൾ തൂങ്ങി മരിച്ചു

എറണാകുളം : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഝാർഖണ്ഡ് സ്വദേശികളായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്റെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പൊലീസ് അറിയിച്ചു.
മനീഷിൻ്റെ അമ്മ ശകുന്തള അഗർവാളാണ് ആദ്യം തൂങ്ങിമരിച്ചത്. 4 മണിക്കൂർ കഴിഞ്ഞാണ് മനീഷും സഹോദരി ശാലിനിയും തൂങ്ങി മരിക്കുന്നത്.മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പൊലീസ് അറിയിച്ചു.അമ്മ മരിച്ചതിന് ശേഷം അന്ത്യകർമങ്ങൾ മനീഷും സഹോദരിയും ചെയ്തിരുന്നു. അതിനായി വാങ്ങിയ പൂക്കളുടെ ബില്ലുകൾ ഇതിനോടകം തന്നെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂവരുടെയും ആന്തരിക അവയവങ്ങൾ പരിശോധനക്കയ്ക്ക് അയക്കും.
അതേസമയം, മൂന്നുപേരുടെയും സംസ്കാര ചടങ്ങുകള്‍ അത്താണിയിലെ പൊതുശ്മശാനത്തിൽ നടന്നു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങൾ കാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തിൽ എത്തിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിനെത്തി.