ഡൽഹിയിൽ കൂട്ടകൊലപാതകം!കൊലയാളിയെ പോലീസ് തിരയുന്നു

0

 

ന്യുഡൽഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ സൗത്ത് ഡൽഹിയിലെ നെബ് സരായ് ഭാഗത്താണ് ഒരു പെൺകുട്ടിയും മാതാപിതാക്കളും വസതിയിൽ കുത്തേറ്റു മരിച്ചത് . പ്രഭാതസവാരി കഴിഞ്ഞ് മടങ്ങിയെത്തിയ മകനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാജേഷ് തൻവാർ (55), കോമൾ (47), കവിത (23) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണമനുസരിച്ച്, പുലർച്ചെ അഞ്ചിനും ഏഴിനും ഇടയിലാണ് കൊലപാതകം നടന്നത്. കുത്തേറ്റുമരിച്ചയാളുടെ മകൻ അർജുൻ എന്ന ബണ്ടി ജോഗിങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്.
വാർത്തയെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നതിനെ തുടർന്ന് ഡൽഹി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഉടൻ ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *