തൃശൂർ : ചെറുതുരുത്തി, കേരള കലാമണ്ഡലത്തിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു.
അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ളവരെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ് പിരിച്ചുവിട്ടത് . ഇതിൽ 68 പേർ അധ്യാപകരും ബാക്കി അനധ്യാപകരുമാണ് .രജിസ്റ്ററാണ് ഉത്തരവിറക്കിയത്.