വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി

0

മുസാഫർപൂർ : വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായതിന് പിന്നാലെയാണ് ആറ് പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി 14കാരി തട്ടിക്കൊണ്ട് പോയത്. നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താൽപര്യവുമായി ഇയാൾ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ താൽപര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയിൽ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ യുവാവ് 14കാരിയെ കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൂന്ന് മോട്ടോർ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം 14കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് 14കാരിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. വായ് മൂടി കെട്ടിയ നിലയിൽ ശരീരമാസകലം പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കൈകളും കാലും കെട്ടി 14കാരിയെ കുളത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പരാതി.

തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളാണ് പെൺകുട്ടിക്ക് ഏറ്റിട്ടുള്ളത്. കുളത്തിൽ നിന്ന് തന്നെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികൾ പൊലീസ് നടപടിയെടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *