ഡെപ്യൂട്ടി കമ്മീഷണർ വിവാഹിതയായ അനന്തരവളെ വിവാഹം കഴിച്ചു; 10 വർഷത്തെ ഞെട്ടിക്കുന്ന പ്രണയകഥ
ബീഹാർ: ബെഗുസരായ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവൾ സജൽ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. സംഭവം ചർച്ചയായി മാറിയതോടെ തങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടില്ലെന്നുമാണ് സജൽ സിന്ധുവിന്റെ പ്രതികരണം.
തന്റെ ഭർത്താവിന്റെ കുടുംബം ശിവശക്തി കുമാറിനെതിരെ വ്യാജ പരാതി നൽകിയതായും പ്രണയത്തിൽ വീഴുന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇതിൽ ആരും ഇടപെടേണ്ടതില്ലെന്നും സിന്ധു പറഞ്ഞു.രണ്ട് മാസം മുമ്പാണ് ശിവശക്തി ബെഗുസാരായി മുനിസിപ്പൽ കോർപ്പറേഷനിൽ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്.
“പ്രണയത്തിൽ വീഴുന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇതിൽ ആരും ഇടപെടേണ്ടതില്ല. വൈശാലി ഭരണകൂടം ഞങ്ങൾക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ വ്യാജമാണ്. ഞങ്ങൾ ഇരുവരും വിവാഹിതരായതിന്റെ പേരിൽ വീട്ടുകാർ ഞങ്ങളെ ഉപദ്രവിക്കുന്നു. അവർ എൻ്റെ ഭർത്താവിൻ്റെ ജോലിക്കും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനും വെല്ലുവിളികൾ സൃഷ്ടിക്കുകയാണ് .