മറാഠി യുവാക്കൾക്കു തൊഴിലില്ല : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിവിടെ തൊഴിലുണ്ട് : രാജ്‌താക്കറെ

0

 

മുംബൈ :  മുംബൈയിൽ മാറ്റങ്ങൾ വന്നിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൊഴിലവസരങ്ങളുടെ അഭാവത്തിൽ മറാഠി ജനതയ്ക്ക് ഇപ്പോഴും “അരക്ഷിതാവസ്ഥ” അനുഭവപ്പെടുന്നതായി എംഎൻഎസ് മേധാവി രാജ് താക്കറെ . ഇവിടെയുള്ള യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, അതേസമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ഇവിടെ തൊഴിലവസരങ്ങൾ ലഭ്യമാണെന്നും താക്കറെ ആരോപിച്ചു.
മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ തൻ്റെ പുതുവത്സര സന്ദേശത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്.
മഹാരാഷ്ട്രയിലെ ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൻ്റെ പാർട്ടിയെ സമീപിക്കുന്നു.എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ട അവസരം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു .തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജാതിയില്ല, എന്നാൽ തൊഴിലില്ലായ്‌മ അവർക്ക് ജാതി തോന്നിപ്പിക്കുകയും അവർ ജാതികൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നു. കർഷകർ മുതൽ പാവപ്പെട്ടവർ വരെയുള്ള എല്ലാ തൊഴിലാളികളുടെയും ജീവിതമാണ് വിലക്കയറ്റം മൂലം നശിപ്പിക്കപ്പെടുന്നത്. ഇത്തരം ഘട്ടങ്ങൾ വരുമ്പോഴും മറ്റെല്ലാ പ്രശ്‌നങ്ങളിലും ആളുകൾ മഹാരാഷ്ട്ര നവനിർമാൺ സേനയെ ഓർക്കുന്നു, എന്നാൽ വോട്ടെടുപ്പ് സമയത്ത് പാർട്ടിയെ മറക്കുന്നു,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ താൻ ഇപ്പോഴുംവിശകലനം ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് വിശാലമായ ദിശാബോധം നൽകുമെന്നും താക്കറെ പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ഒരു മണ്ഡലത്തിൽ പോലും ജയിക്കാതെ സമ്പൂർണ്ണ പരാജയമാണ് പാർട്ടി നേരിട്ടത്. ഈ കാരണത്താൽ “പ്രാദേശിക പാർട്ടി” എന്ന ടാഗും റെയിൽവേ എഞ്ചിൻ ചിഹ്നവും രാജ്‌താക്കറെയ്ക്ക് നഷ്ട്ടപെടാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് പ്രാദേശിക വീര്യത്തെ വീണ്ടും ഉണർത്താനുള്ള സന്ദേശവുമായി പുതുവർഷത്തിൽ
സാമൂഹ്യമാധ്യമത്തിലൂടെ രാജിൻ്റെ പ്രവേശനം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *