‘മറാഠി -മലയാളി എത്തിനിക് ഫെസ്റ്റ്’- സീസൺ – 6 ന് സമാപനം .

0

മറാഠി – മലയാളി കലാ സാംസ്‌കാരിക വൈവിധ്യത്തെ സമന്വയിപ്പിച്ച്‌ വർളി നെഹറുസയൻസ് സെന്ററിൽ നടന്ന ത്രിദിന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ ആറാം വർഷ പരിപാടികൾക്കു സമാപനം. സാംസ്‌കാരിക വിനിമയത്തിൻ്റെ സന്ദേശമുയർത്തി ആൾ മുംബൈ മലയാളി അസ്സോസിയേഷൻ ,കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ഫെസ്റ്റിവലിൽ മുംബയിലേയും പ്രാന്തപ്രദേശങ്ങളിലേയും 1850 സ്കുളുകളിൽ നിന്ന് തിരഞ്ഞെടുത്ത 280 സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 9 വിഭാഗങ്ങളിലായി മൽസരങ്ങൾ നടന്നു.
കഴിഞ്ഞ വർഷങ്ങളിലെന്നപോലെ മഹാരാഷ്ട്രീയവും കേരളീയവുമായ കലകൾക്ക് കൂടിച്ചേരാനുള്ള വേദിയായി ആഘോഷം മാറി .

2017 ൽ ഫെസ്റ്റ് തുടങ്ങിയ കാലം മുതൽ പങ്കെടുക്കുന്ന നർത്തകി ഗുരു, വിശാരദ ശ്രീമതി മൃദുല പ്രദോഷ് പരിശീലിപ്പിക്കുന്ന വിദ്യാർത്ഥിനികളായ റയാൻ ഇൻറർനാഷണൽ സ്കൂളിലെ കരസ്തമാക്കി ഡെലിഷ ജിതേഷും ,ഗൗരി നമ്പ്യാരും മോഹിനിയാട്ടത്തിൽ വിജയികളായി.

മഹാരാഷ്ട്രയിൽ രണ്ടു സംസ്കൃതികളെ സമന്വയിപ്പിച്ചു കൊണ്ട് നടത്തി വരുന്ന ഈ എത്നിക് ഫെസ്റ്റ് മഹാനഗരിയിലെ കുട്ടികളുടെ സമാനതകളില്ലാത്ത ആഘോഷമാണെന്ന് നെഹറു സയൻസ് സെന്റർ ഡയറക്ടർ ഉമേഷ് കുമാർ റുസ്തഗി. അഭിപ്രായപ്പെട്ടു.ശാസ്ത്രം ഒരു വിഷയമല്ല, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അമ്മയുമായി കൈകോർത്ത് ശാസ്ത്ര സംസ്കാരത്തിന്റെ ചക്രവാളം വികസിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും സാമൂഹ്യ പ്രവർത്തനത്തിന് ജോജോ തോമസ് മാതൃക ആണെന്നും അദേഹത്തെയും ടീമിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അമ്മയുമായി ചേർന്ന് മറാഠി മലയാളി എത്ത് നിക്ക് ഫെസ്റ്റിന് തുടക്കം കുറിച്ച നെഹറു സയൻസ് സെന്റർ മുൻ ഡയറക്ടർ ശിവ പ്രകാശ് കെന്നഡെ മുൻ കോഡിനേറ്റർ . ഉണ്ണികൃഷ്ണൻ എന്നിവരെ അവർ ഫെസ്റ്റിനു വേണ്ടി നൽകിയ മികച്ച സേവനം കണക്കിലെടുത്ത് പ്രത്യകം ആദരിച്ചു.

മുബൈയിൽ ജനിച്ചു വളർന്ന പുതുതലമുറയ്ക്കും മറുനാട്ടുകാർക്കും നമ്മുടെ സംസ്ക്കാര തനിമയുടെ മൂല്യങ്ങൾ പകർന്നു നൽകുകയും അതുവഴി സാംസ്കാരിക വിനിമയത്തിന്റെ പൊതുധാരകൾ കണ്ടെത്തുകയുമെന്നതാണ് ഫെസ്റ്റിവലിന്റെ ഉദ്ദേശ ലക്ഷ്യം.അതു കൊണ്ടു തന്നെ മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ ലാവണി, കോളി ഡാൻസ്, , മംഗള ഗൗരി, ഗോത്തൽ തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും, മോഹിനിയാട്ടം ഒപ്പന, കേരള നടനം, മാർഗംകളി തിരുവാതിര, നാടോടിനൃത്തങ്ങൾ, തുടങ്ങിയ കേരളീയ കലകളും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കുവാൻ മുംബൈയിലെ കലാകാരൻമാർക്കും കലാകാരികൾക്കും അവസരം നൽകി.
ഭയ്ന്തർ ഹോളി ഏഞ്ചൽസ് സ്ക്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഡിവ്ളി നൃത്തം പ്രേക്ഷകരുടെ മുക്ത കണ്ഠം പ്രശംസ നേടി.
ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നതെന്ന് ജോജോ തോമസ് അറിയിച്ചു.മുംബെയിൽ ആദ്യമായി മറാഠി, മലയാളി കവികളെയും സാഹ്യത്യകാരൻമാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഫെസ്റ്റിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ തുടക്കം കുറിച്ച കവി സമ്മേളനം പതിവുപോലെ ഇത്തവണയുംആസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി മാറി. ഇരുഭാഷകളിലെയും പ്രമുഖ സാഹിത്യകാരൻമാർ പങ്കെടുത്ത ചർച്ചകളും കവിത അവതരണവും നടന്നു.

മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്റെയും
സാഹോദര്യത്തിന്റെയും പുതിയൊരു തരംഗം മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് ഇക്കുറിയും മറാഠി – മലയാളി എത്തിനിക് ഫെസ്റ്റ്റ്റ് സമാപിച്ചതെന്ന് ഫെസ്റ്റിറ്റിവൽ കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡന്റുമായ ജോജോ തോമസ് പറഞ്ഞു.

നെഹറുസയൻസ് സെൻറ്റർ ഡെപ്യുട്ടി ഡയറക്ടടർ ഉമേഷ് കുമാർ റസ്റ്റോഗി, നെഹറു സയൻസ് സെൻറ്റർ ഹെഡ് ഓഫിസ് കോഡിനേറ്റർ എസ് കെ മുരുകൻ,മറാഠി ടി.വി സീരിയൽ  പ്രകാശ് റാണെ ,എൽ. ഐ സി അസിസ്റ്റൻറ്റ് ബ്രാഞ്ച് മാനേജർ മാരായ അഭ്യുദയ് കുമാർ , അനിൽ ബുലെ, ബയ്ന്തർ ഹോളി എഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് സെബാസ്റ്റ്യൻ പ്രസാസി എഴുത്തുകാരൻ സജീ എബ്രാഹം, മാധ്യമപ്രവർത്തകൻ ആംചി മുംബെ മാനേജിംഗ് എഡിറ്റർ പ്രംലാൽ രാമൻ,ഇന്ത്യാടുടൈ മാനേജിംഗ് എഡിറ്റർഎം. ജി അരുൺ സാമൂഹ്യ പ്രവർത്തകരായ സച്ചിൻ മേനോൻ , ഹരികുമാർ മേനോൻ ,സാഹിത്യകാരന്മാരായ സുരേഷ് വർമ , സി.പി കൃഷ്ണ കുമാർ എന്നിവർ ഫെസ്റ്റിന് ആശംസ നേരുവാൻ എത്തിയിരുന്നു .ചടങ്ങിൽ വിജയികളായവർക്ക് മെഡലുംസർട്ടിഫിക്കറ്റും, ട്രോഫികളും വിതരണം ചെയ്തു.
മുൻ കേരളാ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ മഹാരാഷ്ട്ര റെവന്യു മന്ത്രി ബാലാസാഹിബ് തോറാട്ട്, മഹാരാഷ്ട്ര മുൻ നിയമസഭ പ്രതിപക്ഷ നേതാവ് വിജയ് വാട്ടിതിവാർ, മുൻ മഹാരാഷ്ട്ര വിദ്യഭ്യാസ മന്ത്രി വർഷാ ഗായിക്ക് വാദ് എം പി മുൻ മന്ത്രിയും മുംബെ മേയറുമായിരുന്ന ചന്ദ്രകാന്ദ് ഹണ്ടോരെ എം പിഎന്നിവരുടെ ആശംസകൾ എത്തിയത് തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി അമ്മ ഭാരവാഹികൾ പറഞ്ഞു.
എസ്. കെ മുരുകൻ, ജോയ് മാത്യു , നിമ്മി മാത്യു സിദ്ധ്യാ ഗോഡ് ക്കെ ജോബി മാത്യു , ഉണ്ണികൃഷ്ണൻ, ശ്രീകുമാർ നായർ, അനിൽ മേനോൻ ,ജിജോ ചാക്കോ , കമറുദീൻ, ടോണി ഔസേഫ് എന്നിവർ വിവിധ പരിപാടികൾ പരിപാടികൾക്ക് നേതൃത്തം നൽകി.സ്മിത ധാമമേ പരിപാടികൾക്ക് അവതാരകയായിരുന്നു.

മൽസര ഇനങ്ങളിൽ വിജയച്ച സ്കൂളുകൾ : ഐ ഇ എസ് ഇംഗ്ലീഷ് ഹൈസ്കൂൾ,മോഡൽ ഇംഗ്ലീഷ് സ്കൂൾ ,എ ഇ എസ് സ്കൂൾ,ഹൈസ്കൂൾ ബ്ലൂസാം ഇംഗ്ലിഷ് ഹൈസ്കൂൾ,ഐ.ഐ. റ്റി പവായ് , പവാർ ഇൻറ്റർനാഷണൽ സ്കുൾ,
എം ജി എം ഇൻറ്റർനാഷണൽ സ്കൂൾ. റയാൻ ഇൻറർനാഷണൽ സ്കൂൾ, ഹോളി ഏഞ്ചൽ ഇംഗ്ലീഷ് ഹൈസ്കൂൾ
മീരാഭയന്തറിൽ നിന്ന് വന്ന ഹോളി ഏഞ്ചൽ സ്കൂളാണ് മലയാളികളുടെ പ്രാധിനിധ്യം ഉറപ്പിച്ചത്.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *