മോഷ്ട്ടിച്ച ബൈക്ക് തിരിച്ചു നൽകണം : ബാനറിൽ അഭ്യർത്ഥനയുമായി നഗരം ചുറ്റുന്ന യുവാവ്
പൂനെ: കൈയിൽ ഉയർത്തി പിടിച്ച ബാനറുമായി അഭയ് ചൗഗുലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂനെയിൽ അലയുകയാണ് . മോഷ്ടിച്ചവർ തൻ്റെ കറുത്ത നിറമുള്ള ബ്ളാക്ക് ആക്റ്റിവ തിരിച്ചേൽപ്പിക്കണം എന്ന അഭ്യർത്ഥന ബാനറിൽ എഴുതിയിട്ടുണ്ട് . കൂടാതെ ബൈക്കുമായി തനിക്കുള്ള വൈകാരികമായ അടുപ്പവും യുവാവ് ബാനറിൽ സൂചിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ട അമ്മ വളരെ കഷ്ട്ടപ്പെട്ടു വാങ്ങി തന്നതാണ് .ബൈക്കിൻ്റെ നമ്പറും എഴുതിയിട്ടുണ്ട്. ദസറ ദിനത്തിൽ സുഹൃത്തിൻ്റെ വീടിന് സമീപത്തുനിന്നാണ് ബൈക്ക് മോഷണം പോയത്. അന്നുമുതൽ, ചൗഗുലെ പൂനെയിലെ വിവിധ സ്ഥലങ്ങളിൽ ഒരു ബാനർ ഉയർത്തി നിൽക്കുന്നു.
12ൽ പഠിക്കുമ്പോൾ സ്വന്തം അമ്മ ഒരുപാട് കഷ്ടപ്പെട്ട് അഭയ് ചൗഗ്ലേയ്ക്ക് വാങ്ങികൊടുത്തതാണ്.
“അമ്മയെക്കുറിച്ചുള്ള അവസാനത്തെ ഓർമ്മയാണ്.
ദയവായി അത് തിരികെ നൽകുക.” ബാനറിലൂടെയുള്ള അപേക്ഷ .
പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷവുമാണ് ഇ അലച്ചിൽ.
31കാരനായ അഭയ്‌യുടെ അമ്മ മൂന്ന് മാസം മുമ്പ് സ്തനാർബുദം ബാധിച്ച് മരിച്ചു.
” അമ്മയ്ക്ക് തയ്യൽ ജോലി ആയിരുന്നു.. ശേഖരിക്കുന്ന പണം ഒരു ‘ഡബ്ബ’യിൽ സൂക്ഷിച്ച്, 14 വർഷം മുമ്പ് ഏകദേശം 45,000 രൂപയ്ക്കാണ് അമ്മ ബൈക്ക് വാങ്ങിയത്. കുടുംബത്തിനുള്ള ആദ്യത്തെ വാഹന മായിരുന്നു” -അഭയ് പറഞ്ഞു.
യാത്രക്കിടെ തകരാറിലായ ബൈക്ക് സുഹൃത്തിൻ്റെ വീടിനു സമീപം വെച്ചപ്പോഴാണ് മോഷണം പോയത്.അന്നുമുതൽ ബൈക്കു തിരിച്ചു കിട്ടാനായി ബാനറും തൂക്കി നടക്കുകയാണ് വിഷ്വൽ മീഡിയക്കാരനായ അഭയ് ചൗഗ്ലേ. പ്രതീക്ഷയോടെ ..