മന്നം ജയന്തിആഘോഷിച്ചു
നവിമുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായർ സാംസ്ക്കാരിക സംഘം ഭാരത് കേസരി മന്നത്ത് പത്മനാഭൻ്റെ നൂറ്റിനാല്പത്തിയെട്ടാമത് ജയന്തി ഐരോളി കാര്യാലയത്തിൽ ആഘോഷിച്ചു.പ്രസിഡണ്ട് ഹരികുമാർ മേനോൻ ,ജനറൽ സെക്രട്ടറി ചെമ്പൂർ ബാലകൃഷ്ണൻനായർ എന്നിവർ നേതൃത്തം നൽകി.വൈസ് പ്രസിഡണ്ട് കുസുംകുമാരിഅമ്മ സംഘടനയുടെ മറ്റു ഭാരവാഹികളും പങ്കെടുത്തു.ഐരോളി NSS യൂണിറ്റിലെ അംഗങ്ങളുടെ നാമജപവും നടന്നു.