മഞ്ജുകുട്ടന്റെ ‘കണ്ടയ്നർ നമ്പർ 22’ പ്രകാശനം ചെയ്യുന്നു.
കരുനാഗപ്പള്ളി: പൊതുപ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ ജി.മഞ്ജുക്കുട്ടൻ എഴുതിയ കണ്ടയ്നർ നമ്പർ 22 എന്ന പുസ്തകം പ്രകാശനം ചെയ്തു. കോൺഗ്രസ്സ് അഖിലേന്ത്യ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് പ്രകാശനം ചെയ്തത്. ഒന്നാം ഭാരത് ജോഡോ യാത്രയുടെ പദയാത്രികനായി ഇന്ത്യയെ തൊട്ടറിഞ്ഞതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകം നല്ലൊരു വായനാനുഭവമാകുമെന്നതിൽ സംശയമില്ലെന്നു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കെ.സി.വേണുഗോപാൽ പറഞ്ഞു. കുണ്ടറ എം.എൽ.എ, പി.സി. വിഷ്ണുനാഥിനാണ് ആദ്യ പ്രതി നൽകിയത്. കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ.മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിന്ദുകൃഷ്ണ,കെ.സി.രാജൻ, അരിതാബാബു, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.വിജയകുമാർ, ഷിബു.എസ്, അഡ്വക്കേറ്റ് ബി.ബിനു, എന്നിവർ സംസാരിച്ചു. ചലച്ചിത്ര സംവിധയകാൻ സുൽത്തൽ അനുജിത്ത് പുസ്തക പരിചയം നടത്തി.