മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എംഎൽഎ
- ഡെന്റൽ വിങ് സ്പെഷൽറ്റിയാണ് ആരംഭിക്കുന്നത്.
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പുതുതായി ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എംഎൽഎ അറിയിച്ചു.
ദന്ത ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ രോഗികൾ പ്രയാസം നേരിടുന്നതിന് ഇതോടെ പരിഹാരമാകും.ഒരു ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ്, ഡെന്റൽ മെക്കാനിക് എന്നീ തസ്തികകളോടെ ഡെന്റൽ വിങ് സ്പെഷൽറ്റിയാണ് ആരംഭിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച ഐസലേഷൻ വാർഡ് കെട്ടിടത്തിൽ ഡെന്റൽ യൂണിറ്റ് സജ്ജമാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.