മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

0

മണിപ്പൂർ:  കലാപ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടൽ ആണെന്നും മണിപ്പൂരിലെ സാഹചര്യത്തെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്തു എന്നും നരേന്ദ്രമോദി വിശദീകരിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

കേന്ദ്ര ഇടപെടലാണ് മണിപ്പൂരിനെ രക്ഷിച്ചത് എന്ന് പറഞ്ഞ നരേന്ദ്രമോദി കലാപത്തിൽ കേന്ദ്രസർക്കാർ സമയോചിതമായ ഇടപെടൽ നടത്തി എന്നും അവകാശവാദം ഉന്നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്.

മണിപ്പൂരിൽ കലാപം രൂക്ഷമായ ഘട്ടത്തിൽ പാർലമെന്റിൽ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുകയും പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും പാർലമെന്റിനകത്ത് സംസാരിച്ച പ്രധാനമന്ത്രി അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നില്ല.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത് ഇത് ആദ്യമായാണ് എന്നതും ശ്രദ്ധേയമാണ്. മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി അസ്സം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കി എന്നും അവകാശപ്പെട്ടു. സംസ്ഥാന സർക്കാറിന്റെ ആവശ്യങ്ങൾ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായം എത്തിക്കുന്നത് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കലാപ ബാധിതർക്കുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ തുടരുകയാണെന്നും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *