മണ്ഡലകാല മഹോത്സവങ്ങൾക്ക് മഹാനഗരത്തിൽ തുടക്കം
ഇന്ന് വൃശ്ചികം ഒന്ന്.അയ്യപ്പ ഭക്തർക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കേരളത്തിലെന്നപോലെ മറുനാട്ടിലും ശരണം വിളികൾ ഉയരുകയായി.. മഹാരാഷ്ട്രയിലെ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ
മാലയിടാനായി ഇന്ന് അയ്യപ്പ ഭക്തർ എത്തികൊണ്ടിരിക്കയാണ് .വർഷങ്ങളായി അയ്യപ്പദർശനം നടത്തുന്ന നിരവധിപേർ മുംബയിലുണ്ട്. അതുപോലെ മറുഭാഷക്കാരും. ക്ഷേത്രങ്ങളിൽ അല്ലാതെയും നിരവധി അയ്യപ്പ സേവാ സംഘങ്ങൾ മണ്ഡലകാല പൂജാമഹോത്സവം ആചരിക്കുന്നു. ശബരിമല ദർശനത്തിന് സാഹചര്യമില്ലാത്ത നിരവധി ഭക്തർ ഇത്തരം പൂജാകേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് പ്രാർത്ഥന നടത്തുന്നു…
ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രം പശ്ചിമ ഘട്ടത്തിലെ പതിനെട്ട് മലനിരകളിൽ സ്ഥിതി ചെയ്യുന്നു.കടൽ പര പ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ സന്ദർശിക്കുന്ന ആരാധനാലയങ്ങളിൽ ഒന്നായി ക്ഷേത്രം മാറി കഴിഞ്ഞു. ഓരോ വർഷവും ഭക്തരുടെ സംഖ്യ ഇവിടെ കൂടി വരുന്നു.
മറ്റു ക്ഷേത്രങ്ങളെ പ്പോലെ ഇല്ല ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവം ബർ – ഡിസംബർ മാസങ്ങളിൽ മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർഥാടന കാലയളവ്.പിന്നെയുള്ളത് മകരവിളക്ക് കാലം.
ഇവിടെ എല്ലാ മാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താം.
മകരം 1്ന് മുന്നേ 9 ദിവസവും മേടം ഒന്നിനു മുമ്പ് നാല് ദിവസവും ഇടവത്തിൽ ഉത്രം, അത്തം,തിരുവോണം നാളുകളും നട തുറക്കുന്ന ദിവസങ്ങളാണ്. എട വത്തിലെ അത്തമാണ് പ്രതിഷ്ഠാ ദിനം.
ക്ഷേത്രത്തിലെ ഉത്സവം പത്ത് ദിവസമാണ്.മീനമാസത്തിലെ കാര്ത്തിക നാളിൽ കൊടി കയറും.
അയ്യപ്പൻ്റെ പിറന്നാളാ യ പൈങ്കുനി ഉത്രം നാളിലാണ് പമ്പാനദിയിൽ ആറാട്ട് നടക്കുക.
41 ദിവസത്തെ മണ്ഡല കാല വ്രതമെടുത്താണ് ഭക്തർ അയ്യപ്പ ദർശനത്തിനു പോകുന്നത്.
എന്താണ് മണ്ഡല കാല വ്രതം ..?
ഒരു മണ്ഡലകാലം എന്നാല്‍ 41ദിവസം.എല്ലാ 41ദിവസവും മണ്ഡലകാലം അല്ല.
വൃശ്ചികംഒന്നു മുതൽ .മുതല്‍ ധനു11വരയുള്ള 41ദിവസങ്ങള്‍ മാത്രമേ മണ്ഡല കാലം എന്ന് പറയാറുള്ളൂ.അതിനു കാരണം ധനു11 ന്സൂര്യന്‍ നില്‍ക്കുന്നത് മൂലം എന്ന നക്ഷത്രത്തിന് നേരെ താഴെ ആയിരിക്കും..മൂലം എന്നാല്‍ കേന്ദ്രം എന്ന് അര്‍ഥം ..!ഈ പ്രപഞ്ചത്തി ന്‍റെ കേന്ദ്രമാണ് മൂലം നക്ഷത്രം സ്ഥിതി ചെയ്യുന്ന ഭാഗം.നമ്മുടെ ഒരു വർഷം എന്നാല്‍ 365ദിവസം ഇത് സൂര്യവര്‍ഷപ്രകാരമുള്ള കണക്കാണ് .ഇനി ചന്ദ്രവര്‍ഷപ്രകാരംഒരു വർഷം എന്നാല്‍ 324ദിവസമേയുള്ളു(27.നക്ഷത്രങ്ങളില്‍ കൂടി12മാസം ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയം )365.-324.=41സൂര്യവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ ഉള്ള വ്യത്യാസം ആണിത്.ആവ്യത്യാസം തുടങ്ങുന്നത് മുതല്‍ സൂര്യന്‍ പ്രപഞ്ച കേന്ദ്രത്തില്‍ എത്തുന്നത് വരെ യുള്ള 41ദിവസം നമ്മള്‍ വ്രതം ആചരിക്കുന്നു .അക്കാലത്തു പകല്‍ കൂടുതല്‍ ചൂടും രാത്രി അധികം തണുപ്പും നമുക്ക് അനുഭവപ്പെടുന്നു.ഈ വ്യത്യാസം താങ്ങാന്‍ നമ്മുടെ ശരീരത്തെ പര്യാപ്തമാക്കുന്ന തരത്തിലാണ് മണ്ഡല കാല വ്രതം നിഷ്കര്ഷിച്ചിട്ടുള്ളത് എന്ന് പണ്ഡിതർ പറയുന്നു.