ഡോംബിവലി SNDP ശാഖയിൽ മണ്ഡല പൂജ മഹോത്സവം
ഡോംബിവലി:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം നാളെ (ശനിയാഴ്ച്ച) ,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് അഞ്ചര മണിമുതൽ നടത്തപ്പെടുന്നു. ഗുരുപൂജ,അയ്യപ്പ പൂജ,ഭജന,ദീപാരാധന,അന്നദാനം തുടങ്ങിയ കാര്യപരിപാടികളോടെയാണ് അയ്യപ്പ മണ്ഡല പൂജ മഹോത്സവം ആഘോഷിക്കുന്നതെന്ന് ശാഖായോഗം സെക്രട്ടറി ഇ.കെ.അശോകൻ 9167127990 അറിയിച്ചു.