മഞ്ചേശ്വരത്ത് കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: അച്ഛനും 2 മക്കളും മരിച്ചു
ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ാം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ (54), മക്കളായ ശരത് (23), സൗരവ് (15) മരിച്ചത്.
മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായതിനാൽ ശിവകുമാറിന്‍റെ ഭാര്യ യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല.
ശിവകുമാർ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു.