ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പ്രഷർ കുക്കറിൽ വെച്ച് തിളപ്പിച്ച ശേഷം വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ .

0

 

ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിൽ പുഴുങ്ങി എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഭാര്യയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 16 ന് മകളായ വെങ്കട മാധവിയെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കേസ് അന്വേഷണം ആരംഭിച്ചപ്പോൾ മുതൽ പൊലീസിന് ഇയാളെ സംശയമുണ്ടായിരുന്നതായി അന്വേഷണത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.മാധമകളെ കാണാനില്ലെന്ന് പരാതി നല്കാൻ കുടുംബം പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. ആ സമയം പ്രതിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഗുരു മൂർത്തിയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന് തങ്ങൾക്ക് മനസിലായി. തുടർന്ന് അയാളെ ചോദ്യം ചെയ്യുകയായിരുന്നു’വെന്ന് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.വിയെ കാണാതായതുമായി ബന്ധപ്പെട്ട് ഗുരുമൂർത്തി നൽകിയ മറുപടികളാണ് ഇയാളെ സംശയത്തിന്റെ നിഴലിൽ എത്തിച്ചത്. രണ്ടു ദിവസങ്ങൾക്കുമുൻപ് ബന്ധുവിന്റെ വീട്ടിൽപ്പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമാണ് ഇയാൾ കുടുംബക്കാരോട് പറഞ്ഞത്. ഇത് വിശ്വാസത്തിൽ എടുക്കാതിരുന്ന കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.മകളെ കാണാനില്ലെന്ന് പരാതി നല്കാൻ കുടുംബം പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. ആ സമയം പ്രതിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഗുരു മൂർത്തിയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന് തങ്ങൾക്ക് മനസിലായി. തുടർന്ന് അയാളെ ചോദ്യം ചെയ്യുകയായിരുന്നു’വെന്ന് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.

‘കുളിമുറിയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി എന്നാണ് അയാൾ മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് മൃതദേഹം പ്രഷർ കുക്കറിൽ വെച്ച് തിളപ്പിക്കുകയും ചെയ്തു. പിന്നാലെ എല്ലുകൾ വേർപ്പെടുത്തി. ഇതേ രീതി മൂന്ന് ദിവസം തുടർന്നു. പിന്നാലെ വെങ്കട മാധവിയുടെ മൃതദേഹം പാക്ക് ചെയ്ത് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു’- എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും ഇൻസ്പെക്ടർ നാഗരാജു കൂട്ടിച്ചേർത്തു.

ഗുരു മൂർത്തിയ്ക്കും വെങ്കട മാധവിയ്ക്കും രണ്ട് മക്കളാണുള്ളത്. ഇവർ തമ്മിൽ ഇടക്ക് വഴക്കുണ്ടാകുമായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞതായി പോലീസ് പറയുന്നു. എന്നാൽ കൊലപാതകം നടന്നതിന് പിന്നിലെ കാരണം വ്യക്തമല്ല.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *