കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

0

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച് എണ്ണ ഒഴിച്ച സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ജോബിൻ ജോസഫ്, സഹപ്രവര്‍ത്തകനും തണ്ണീര്‍മുക്കം സ്വദേശിയുമായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. മുന്‍വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്ന് കണക്കാക്കുന്നു.പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് കേസെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *