ലക്‌നൗവിൽ യുവാവ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി
ഉത്തരപ്രദേശ് : ലക്‌നൗവിൽ യുവാവ് ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി ഒരു ഹോട്ടലിൽ വെച്ചാണ് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയത്.ആഗ്ര സ്വദേശിയായ അർഷാദ് (24)നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് അറിയിച്ചു.
അർഷാദിൻ്റെ അമ്മ അസ്മ,സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് മരിച്ചത്.
ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു.