പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

0

തൃശൂര്‍ : മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 6-ാം വാര്‍ഡ് മാപ്രാണം പീച്ചാംപ്പിള്ളികോണം ചര്‍ച്ച് റോഡ് സ്വദേശി അമയംപറമ്പില്‍ രമേഷ് (34) ആണ് മരിച്ചത്. തേലപ്പിള്ളിയില്‍ മരകമ്പനിയില്‍ ജോലി ചെയ്യുന്ന രമേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് പുത്തന്‍ത്തോട് ബണ്ട് റോഡ് വഴി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. രമേഷിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇന്ന് രാവിലെയാണ് വെള്ളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസുമെത്തി മൃതദേഹം കരയ്ക്ക് കയറ്റി. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ് രമേഷ്. അമ്മ സരസു. സഹോദരി

Spread the love

Leave a Reply

Your email address will not be published. Required fields are marked *