വീടിനടുത്തുള്ള കോഴിഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ പനമരത്താണ് വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടത് . പുഞ്ചവയൽ അശ്വതി നിവാസിൽ പരേതനായ ബാലൻ മാസ്റ്ററുടെയും സുമവല്ലിയുടെയും മകൻ ജിജേഷ് ബി. നായർ ആണ് മരിച്ചത്. 43 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ കോഴി ഫാമിൽ വെച്ചാണ് ജിജേഷിന് വൈദ്യുതാഘാതമേറ്റത്.
വൈദ്യുതാഘാതമേറ്റ ഉടൻ ബന്ധുക്കളും പരിസരവാസികളും ഇദ്ദേഹത്തെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ – ദിഷ. മകൾ – ആദിത്യ. സഹോദരങ്ങൾ – ശ്രീജേഷ് ബി. നായർ, രാജേഷ് ബി. നായർ (ഗൾഫ്). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പുഞ്ചവയലിലെ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.