പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായ് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാദ്യം
കൊച്ചി: റോഡിന് കുറുകെ കെട്ടിയിരുന്നു കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവ് മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്, സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയറാണ് കഴുത്തില്‍ കുരുങ്ങിയത്. സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.കൊച്ചി എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസ് വാദം.
എന്നാൽ സംഭവത്തിന് കാരണം പോലീസിന്റെ അനാസ്ഥയെന്ന് കുടുംബം.പോലീസ് വടം കെട്ടിയിരുന്നത് യാത്രികർക്ക് കാണുംവിധമായിരുന്നില്ലെന്നും, സംഭവ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നില്ലെന്നും മരിച്ച മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു.
റോഡിലൂടെ കടന്ന് പോകാതിരിക്കാനായി കെട്ടിയ വടം കാണാതെ മുന്നോട്ടുപോയ മനോജ് ഉണ്ണി വടം കഴുത്തിൽ തട്ടി ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു.വാഹനങ്ങൾ കടന്ന് പോകാതിരിക്കാനായി റോഡിൽ കെട്ടിയ വടത്തിന്റെ മധ്യ ഭാഗത്തായിരുന്നില്ല പോലീസുകാർ നിന്നിരുന്നതെന്നും ആരോപണം.