പെട്രോൾ പമ്പിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു; വൻ ദുരന്തത്തിൽ നിന്നും രക്ഷകനായി ഫയർമാൻ വിനു

0

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിലെത്തി പെട്രോൾ ദേഹത്തോഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരക്കുകയായിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണം.

ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുൻവശത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ എത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ കൊടുത്തില്ല. തുടർന്ന് ഇയാള്‍ കന്നാസിൽ പെട്രോൾ വാങ്ങി ദേഹത്ത് ഒഴിച്ച ശേഷം പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷനിലയത്തിലെ ‘ആപ്ത മിത്ര’ വളണ്ടിയർ വിനു ഈ സംഭവം കാണുകയുംപെട്ടെന്ന് തന്നെ പമ്പിലേക്ക് ഓടിയെത്തി ‘ഫയർ എക്സ്റ്റിങ്ക്യുഷര്‍’ ഉപയോഗിച്ചു തീ അണയ്ക്കുകയുമായിരുന്നു.

വിനുവിന്‍റെ സമയോജിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് തീ അണക്കാനായത്. ഇത്കൊണ്ട് പമ്പിലേക്ക് തീ പടരാതെ വലിയ അപകടമാണ് ഒഴുവായതെന്ന് പമ്പ് അധികൃതർ പറഞ്ഞു. പരിക്കേറ്റ ഷാനാവാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *