മരച്ചുവട്ടിൽ നിൽക്കെ മിന്നലേറ്റു യുവാവ് മരിച്ചു
കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം.
പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും, മഴയും മിന്നലുമുണ്ടായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.