മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

0

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടർന്നാണ് മരണമെന്ന് റിപ്പോർട്ട്‌. സംഭവത്തിൽ പത്തുപേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പറയുന്നു. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *