പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

0

ആത്മഹത്യയിൽ ഒതുങ്ങാമായിരുന്ന കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവായി

കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷ്(37) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിൽ ഗൾഫിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.

മാർച്ച് മാസം 12-ാം തീയതി വൈകിട്ട് 6 മണി വരെ അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി, ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് വീട്ടിനുള്ളിലേക്ക് കയറി പോവുകയും പിന്നീട് കാണാതിരുന്ന തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ കെട്ടി തൂങ്ങി മരണപ്പെട്ടതായി കാണുകയും ചെയ്തു.

കരുനാഗപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സുരേഷിനെ വീഡിയോ കോൾ ചെയ്യ്തുകൊണ്ട് നിൽക്കെതന്നെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്‌തതെന്ന് കണ്ടെത്തുകയും ഫോണിയുടെയുള്ള ഇയാളുടെ നിരന്തരമായുള്ള ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്‌തതെന്ന് തിരിച്ചറിയുകയും ചെയ്‌തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന് മനസ്സിലാക്കുകയും പിന്നീട് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺനമ്പർ കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗുജറാത്തിലേക്ക് കടന്നതായി കണ്ടെത്തുകയും ചെയ്തു.

പ്രതിയുടെ സ്ഥാനം മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലെത്തുകയും അവിടുത്തെ ഒരു ഗ്രാമത്തിൽ നിന്നും സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെ ക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിജു, ജിഷ്ണു, ഷാജി മോൻ, സന്തോഷ്, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നി വരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *