ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈൽ കാമറയിൽ ചിത്രീകരിച്ച യുവാവിനെഅറസ്റ്റ് ചെയ്തു

കാസർകോട് : കാഞ്ഞങ്ങാട് ,ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈൽ കാമറയിൽ ചിത്രീകരിച്ച യുവാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.ചുള്ളിക്കരക്ക് സമീപം താമസിക്കുന്ന 35 കാരനാണ് അറസ്റ്റിലായത്.പ്രതിയുടെ വീട്ടിൽനിന്നും 20 കിലോമീറ്റർ ദൂരെയാണ് ഭാര്യാവീട്. വീട്ടിലെത്തിയ പ്രതി 60 വയസ്സ് പ്രായമുള്ള ഭാര്യാമാതാവ് കുളിക്കുന്നത് ഒളിഞ്ഞിരുന്നു പകർത്തുകയായിരുന്നു.ഐ.ടി ആക്ട് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.