മല്ലിക രജ്പുതിനെ (വിജയ ലക്ഷ്മി) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ന്യൂ ഡൽഹി: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയ ലക്ഷ്മി) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയതായി പൊലീസ് പറഞ്ഞു. യഥാർഥ മരണ കാരണം എന്താണെന്നു മനസിലാക്കാൻ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വരണമെന്നും പൊലീസ് വ്യക്തമാക്കി.