കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ
കൊല്ലം : കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ 2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇത് മറക്കുന്നതിനു വേണ്ടി വിള്ളൽ സംഭവിച്ച ഭാഗത്ത് വീണ്ടും ടാർ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ വിള്ളൽ പാലത്തിൽ മാത്രമല്ല ചേർന്നുള്ള സിമന്റ് ബാരിക്കേഡിനും സംഭവിച്ചു തുടങ്ങി. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയ്ക്ക് പോകുന്ന ഭാഗത്താണ് കൂടുതൽ വിള്ളൽ സംഭവിച്ചത്. പാലവും അപ്രോച്ച് റോഡും കൂടിച്ചേരുന്ന ഭാഗത്താണ് റോഡ് ഇരുത്തി പാലവും റോഡും തമ്മിലുള്ള ബന്ധം മാറുന്ന അവസ്ഥയാണ് ഇപ്പോളുള്ളത്. ഡ്രൈവർ ജംഗ്ഷനിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ഭാഗത്തും റോഡും പാലവും തമ്മിലുള്ള ഭാഗത്തും വിള്ളൽ സംഭവിച്ചു. അപ്പ്രോച്ച് റോഡും പാലവും തമ്മിലുള്ള ബന്ധം ഇല്ലാതെയായാൽ പാലത്തിന് ബലക്ഷയം സംഭവിക്കുന്നതാണ്.

546 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ആകെ 26.58 കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്. കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് മാളിയേക്കൽ മേൽപ്പാലം നിർമാണം പൂർത്തീകരിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി 33.04 കോടി രൂപയായിരുന്നു പാലത്തിനായി അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ജനുവരി 23ന് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർമാണോദ്ഘാടനം നിർവഹിച്ചത് 2024 ഓഗസ്റ്റ് 13 നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായാണ് പാലം നാടിന് സമർപ്പിച്ചത് സംസ്ഥാനത്ത് ആദ്യമായി സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ചറിൽ നിർമിച്ച മേൽപ്പാലമായിരുന്നു മാളിയേക്കൽ റയിൽവേ മേൽപാലം. കേരളത്തിൽ 10 മേൽപാലങ്ങൾ അനുവദിച്ചതിൽ ആദ്യം പൂർത്തിയാക്കിയ പാലവും മാളിയേക്കൽ മേൽപാലമാണ്. അന്തരിച്ച മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 33.04 കോടി അനുവദിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കരുനാഗപ്പള്ളിയിലെ വികസനത്തിന്റെ മുഖമുദ്രയായിരുന്നു മാളിയേക്കൽ റെയിൽവേ മേൽപ്പാലം
