മാലേഗാവ് സ്ഫോടനക്കേസ്: “ഗൂഢാലോചനക്കാരെ കണ്ടത്തേണ്ടത് സർക്കാരും ഏജൻസിയും “; RSSനേതാവ് സുരേഷ് ഭയ്യാജി ജോഷി

മുംബൈ: മാലേഗാവ് ബോംബ് സ്ഫോടനത്തിൻ്റെ ഗൂഢാലോചനക്കാരെ സർക്കാരും ഏജൻസിയും കണ്ടെത്തണമെന്ന് ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ജയിലിൽ ആയിരുന്ന സമയത്ത് നിരവധി പ്രമുഖരുടെ പേരുകൾ പറയാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നു എന്ന് പ്രഗ്യാ സിങ് താക്കൂറിൻ്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പ്രഗ്യാ സിങ് താക്കൂർ പറഞ്ഞത് ശരിയായിരിക്കണം. കാരണം ഈ ഗൂഢാലോചന വളരെ കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കോടതിയുടെ തീരുമാനത്തന് ശേഷം അത് ഒരു ഗൂഢലോചനയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് കണ്ടെത്തേണ്ടത് ഏജൻസിയുടെയും സർക്കാരിൻ്റെയും ജോലിയാണ്”, ഭയ്യാജി ജോഷി പറഞ്ഞു.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ബിജെപി നേതാക്കളായ രാം മാധവ്, ഇന്ദ്രേഷ് കുമാർ എന്നിവരുൾപ്പെടെ പല പ്രമുഖരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ തൻ്റെ മേൽ സമ്മർദം ചെലുത്തിയതായി പ്രഗ്യാ സിങ് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിന് തന്നെ ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായും പ്രഗ്യാ സിങ് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിന്ദി-മറാത്തി ഭാഷാ തർക്കത്തെക്കുറിച്ചും ഭയ്യാജി ജോഷി പറഞ്ഞു. “രാജ്യത്തെ എല്ലാ ഭാഷകളും ഇന്ത്യൻ ഭാഷകളാണ്. ഞങ്ങൾ അവയെല്ലാം ബഹുമാനിക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാവണം. ആ ഭാഷ ഹിന്ദിയാണെന്ന് ഞങ്ങൾ കുറെക്കാലമായി പറയുന്നു” -ഭയ്യാജി ജോഷി വ്യക്തമാക്കി.
“മതപരിവർത്തന പ്രശ്നം വളരെ ഗൗരവമുള്ളതാണ്. ഇന്ന് മാത്രമല്ല കഴിഞ്ഞ 200-250 വർഷമായി നാഗാലാൻഡിലും മിസോറാമിലും ഇത് നടക്കുന്നുണ്ട്. ഇന്നും അത് തുടരുന്നു. കൃസ്ത്യൻ സമൂഹത്തിലെ ചില സംഘടനകൾ മതപരിവർത്തനത്തിന് എതിരാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അത്തരം ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു”, മതപരിവർത്തന വിഷയത്തിൽ ഭയ്യാജി ജോഷി പറഞ്ഞു.
“മതം മാറിയവരെ ഞങ്ങൾ തിരികെ വിളിക്കുന്നു. ഞങ്ങൾ അവബോധം സൃഷ്ടിക്കുകയാണ്. മതം മാറ്റം തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മതം മാറ്റത്തിനുള്ള ഏറ്റവും വലിയ കാരണം ദാരിദ്ര്യവും അറിവില്ലായ്മയുമാണ്. ഇതോടൊപ്പം സമൂഹത്തിൽ നിന്നുള്ള ആളുകളുടെ അറിവില്ലായ്മയും ഒരു പരിധിവരെ മതം മാറ്റത്തിന് കാരണമാണ്” -ഭയ്യാജി ജോഷി പറഞ്ഞു.
ജീവൻ തന്നത് സനാതന ധർമ്മം പകർന്നുതന്ന ആത്മബലം :പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ
മുംബൈ: എത്ര മൂടി വെച്ചാലുംസത്യം എന്നെങ്കിലും പുറത്തുവരും അത് പ്രകൃതി നിയമമാണ്. എൻ്റെ ജീവൻ ഇന്ന് ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് ദൈവനിയോഗമാണ് മലെഗാവ് സ്ഫോടനക്കേസ്സിൽ കുറ്റവിമുക്തയാക്കിയ ശേഷം കോടതി നടപടികൾ പൂർത്തിയാക്കാനായി മുംബൈയിലെത്തിയ പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ വാസായ് സനാതൻ ധർമ്മ സഭ അദ്ധ്യക്ഷൻ ഉത്തം കുമാറിനോട് പറഞ്ഞു . കസ്റ്റഡിയിലിരിക്കെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പോലീസ് ശ്രമം നടത്തി അതിനായി രാത്രി വൈകി സജ്ഞയ് ഗാന്ധി നാഷണൽ പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ നടന്നില്ല.മരിക്കും എന്നുറപ്പായ നിമിഷം ഇനിയൊരു ജീവിതമുണ്ടെങ്കിൽ ഇവിടത്തന്നെ ജനിക്കണമെന്ന് മനസ്സിൽ പ്രാർത്ഥിച്ച് തയ്യാറായി നിൽക്കുകയായിരുന്നു ആ രാത്രിയിൽ എന്ന് സാധ്വി പറഞ്ഞു.
അസാധരണമായ ആത്മബലം ഉള്ളതുകൊണ്ടു മാത്രമാണ് സാധ്വി പ്രജ്ഞസിംഗ് താക്കൂർ ഇന്ന് ജീവനോടെയിരിക്കുന്നതെന്ന് ഉത്തംകുമാർ സഹ്യന്യുസിനോട് പറഞ്ഞു. സനാധർമ്മത്തിലധിഷ്ഠിതമായ ജീവിതത്തിൽ നിന്നാർജ്ജിച്ച മനോബലമാണ് വ്യാജ മൊഴിക്കായി പോലീസ് ക്രൂരമായി പീഡപ്പിച്ചപ്പോഴും പിടിച്ചു നിൽക്കാൻ അവർക്ക് ശക്തി നൽകിയത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോലീസ് പീഡനമാണ് സാധ്വി പ്രജ്ഞസിങ്ങ് താക്കൂറിന് പോലീസ് കസ്റ്റഡിയിൽ നേരിട്ടത്. പോലീസ് മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച് മരണത്തിൻ്റെ വക്കിലെത്തിയ സാധ്വി രണ്ടാം ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റത് ഒരു നിയോഗമാണ്. ശയ്യാവലംബിയായിരുന്ന സാധ്വിയെ പല തവണ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പീഡനങ്ങളെക്കുറിച്ചും കേസ് നടത്തുന്നതിലുള്ള വിഷമങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോഴും സത്യം ജയിക്കുമെന്ന ആത്മവിശ്വാസത്തിൻ്റെ ഒരു പ്രകാശം അവരുടെ മുഖത്ത് കണ്ടിരുന്നു എന്നും ഉത്തംകുമാർ പറഞ്ഞു.