ആണ് പെണ്ണാവുന്ന ഉത്സവരാത്രി; കൊറ്റൻകുളങ്ങര ചമയവിളക്ക്. ഇന്നും നാളെയും
കൊല്ലം: കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം. കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയയുടെ തിരയിളക്കം. കാണുന്നവരിലെല്ലാം കൗതുകം വിരിയിച്ച് ആയിരക്കണക്കിനു പുരുഷാന്മാരാണ് സ്ത്രീവേഷമണിഞ്ഞ് വിളക്കെടുത്തത്. ഇത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക്. മീനം പത്തിനും പതിനൊന്നിനും പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തം. രണ്ടുനാൾ ഒരേ ചടങ്ങുകൾ അവർത്തിക്കുന്നതും ഇവിടുത്തെ മാത്രം സവിശേഷത.
കേരളത്തിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഭഗവതി അല്ലെങ്കിൽ ആദി ശക്തിയുടെ ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം. പ്രധാന ആചാരമായ ചമയവിളക്ക് ഏറെ പ്രശസ്തമാണ്. മീനം പത്ത്, പതിനൊനാന്ന് രാത്രിയിലാണ് ചമയ വിളക്ക് നടത്തുക. അഭീഷ്ടകാര്യ സാധ്യത്തിനാണ് പുരുഷൻമാർ സ്ത്രീ വേഷത്തിൽ ചമയവിളക്ക് എടുക്കുന്നത്. ആൺ മക്കളെ പെൺകുട്ടികളാക്കിയും ഭർത്താക്കൻമാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നു. ഇന്നും നാളെയുമാണ് ചമയവിളക്ക് നടക്കുന്നത്.നാളെ വൈകിട്ട് 06 :30 മുതൽ സഹ്യടിവിയിലും സഹ്യടിവിയുടെ സോഷ്യൽ മീഡിയകളിലും ചമയവിളക്ക് മഹോത്സവത്തിന്റെ തത്സമയ പ്രേഷേപണം ഉണ്ടായിരിക്കും