മാലദ്വീപിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള വിമാന സര്‍വീസ് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 02:55ന് എത്തുന്ന വിമാനം 03:55ന് പുറപ്പെടും. മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സര്‍വീസ് ആണിത്. മാലെയിലേക്ക് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ 4 സര്‍വീസുകള്‍ നടത്തുന്നുണ്ട്