ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും മലയാറ്റൂർ പുരസ്കാരം

0

തിരുവനന്തപുരം: ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “ഹാർമണി അൺവീൽഡ്” എന്ന ഇംഗ്ലീഷ് പുസ്തകത്തിന് ഇരുപത്തി ഒന്നാമത് മലയാറ്റൂർ പുരസ്കാരം ലഭിച്ചു. ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി ഈ പുരസ്‌കാരത്തിന് അർഹമാകുന്നത്. ശ്രീ നാരായണഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി ഇംഗ്ലീഷിൽ രചിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ കൃതിയാണ് ഈവർഷത്തെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ഉപാസന സാംസ്കാരിക വേദി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മെയ് 28ന് തിരുവന്തപുരത്തു മദനമോഹന്‍ ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ കുമാർ പുരസ്‌കാര സമർപ്പണം നടത്തും. നന്ദകുമാര്‍ IAS, പത്മശ്രി ജെ. ഹരീന്ദ്രന്‍നായര്‍, പ്രഭാവര്‍മ്മ, ഡോ. M.R തമ്പാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റര്‍ പള്ളിയറ ശ്രീധരന്‍, ഡോ രാജേന്ദ്രന്‍ പിള്ള, മാറനല്ലൂര്‍ സുധി, ഹരന്‍ പുന്നാവൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ രംഗത്തെ പ്രഗത്ഭനും വിദ്യാഭ്യാസ മേഖലയിലേയ്ക്ക് തന്റേതായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ ചിന്തകനും അധ്യാപകനുമാണ് ഡോ. പ്രകാശ് ദിവാകരൻ. നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. പ്രകാശ് ദിവാകരൻ, ഇപ്പോൾ ഇറ്റാനഗറിലെ ഹിമാലയൻ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിക്കുന്നു. സർഗധനനായ ഇദ്ദേഹം നിരവധി അക്കാഡമിക് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മനുഷ്യവിഭവശേഷി നൈപുണ്യ വികസന മേഖലയിൽ ഇന്ത്യയിലെ പ്രശസ്‌തനായ ഡോ. സുരേഷ് കുമാർ മധുസൂദനൻ. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഗുജറാത്തിലെ സബർമതി യൂണിവേഴ്സിറ്റിയിൽ നിന്നു മാനവ ശേഷി നൈപുണ്യതയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട് . ഇൻഡോ-ഗൾഫ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സിന്റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചുവരുന്നു, ഇദ്ദേഹത്തിന്റെ സാഹിത്യ പ്രതിഭ, “Harmony Unveiled” എന്ന കൃതിയിൽ അടയാളപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *