മലയാളോത്സവം – സാഹിത്യരചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 10

0

 

മുംബൈ : പതിമൂന്നാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര
അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്‍ക്കുള്ള രചനകള്‍ ലഭിക്കേണ്ട അവസാന
തിയ്യതി നവംബര്‍ 10 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
ചെറുകഥ ,കവിത ,ലേഖനം എന്നിവ  2024 നവംബര്‍ 10ന് മുന്നെ bhasholsavammumbai@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം .

നിബന്ധനകൾ :

1. ചെറുകഥ: വിഷയം ഏതുമാകാം, 15 പേജില്‍ കവിയരുത്.

2 . കവിത: വിഷയം ഏതുമാകാം, 60 വരിയില്‍ കവിയരുത് .

3 . ലേഖനം: 20 പേജില്‍ കവിയരുത്.  വിഷയം –    “നിര്‍മ്മിതബുദ്ധി
(ആര്‍ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്) – സാദ്ധ്യതകളും വെല്ലുവിളിയും“.

@  മത്സരത്തിനയയ്ക്കുന്ന കൃതികള്‍ മൗലികമായിരിക്കണം.
അച്ചടി മാദ്ധ്യമങ്ങളിലോ സാമൂഹ്യ മാദ്ധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധികരിച്ച കൃതികള്‍ മത്സരത്തിന്
സ്വീകരിക്കുന്നതല്ല.
A 4 പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ
ആയിരിക്കണം.

രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും
പ്രത്യേകം പേജില്‍ എഴുതി കൃതിയോടൊപ്പം അയയ്‌ക്കേണ്ടതാണ്.

കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ,ഇമെയില്‍ വിലാസമോ, ഒപ്പോ
രേഖപ്പെടുത്താന്‍ പാടില്ല.

മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ച് നല്‍കുന്നതല്ല.സമ്മാനാര്‍ഹമാകുന്ന രചനകള്‍ മലയാള ഭാഷാ
പ്രചാരണ സംഘത്തിന്‍റെ മുഖപത്രമായ ‘ കേരളം വളരുന്നു’ വില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം
മലയാള ഭാഷാ പ്രചാരണ സംഘത്തില്‍ നിക്ഷിപ്തമാണ്. ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും
വിജയികളെ പ്രമുഖ സാഹിത്യകാരന്മാര്‍ തിരഞ്ഞെടുക്കും. പതിമൂന്നാം മലയാളോത്സവം സമാപന
സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി വിജയികളെ ആദരിക്കുന്നന്നതാണെന്ന്  മലയാളോത്സവം കൺവീനർ അറിയിച്ചു.

*കയ്യെഴുത്തുപ്രതിയാണെങ്കില്‍ വ്യക്തമായി സ്കാന്‍ ചെയ്ത് അയക്കേണ്ടതാണ്. 
*രചനകളുടെ ഫോട്ടോ പരിഗണിക്കുകയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *