വി എസ്.ന് ആദരാഞ്ജലികൾ അർപ്പിച്ച് മീരാഭയ്ന്തറിലെ മലയാളികൾ

മുംബൈ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മീരാഭയ്ന്തറിലെ മലയാളി സമൂഹം.
കാശിമീര BMS സ്കൂളിൽ നടന്ന അനുസ്മരണ യോഗത്തിൽ നിരവധി മലയാളി സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.
വിവിധമേഖലകളിൽ നിന്നുള്ള ഇരുപതോളം പ്രമുഖർ വി.എസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേരള രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെയും സാധാരണ ജനങ്ങൾക്ക് വേണ്ടി ചെയ്ത സേവനങ്ങളെയും പ്രാസംഗികർ അനുസ്മരിച്ചു. ലാളിത്യം, ദീർഘവീക്ഷണം, അഴിമതിക്കെതിരായ ഉറച്ച നിലപാട് എന്നിവ വി.എസിനെ ജനനായകനാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിച്ചു .
യോഗത്തിൽ പങ്കെടുത്തവർ വി.എസ്. അച്യുതാനന്ദന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു .