മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മുംബൈ : മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു .പയ്യന്നൂർ സ്വദേശി രാഹുൽ രാജീവ് (27 )ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി… രാത്രി 8 മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ ഭൗതികശരീരം മംഗലാപുരത്തെത്തിക്കും.അബാൻ ഓഫ്‌ഷോർ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധിക്ക് നാട്ടിലുണ്ടായിരുന്ന രാഹുൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലേക്ക് മടങ്ങിയിരുന്നത് .
പയ്യന്നൂർ മമ്പലത്തെ അഞ്ചാരവീട്ടിൽ രാജീവന്റെയും , കുഞ്ഞിമംഗലം കുതിരുമ്മലിലെ പി.വി.പ്രഷീജയുടേയും മകനാണ് രാഹുൽ .സഹോദരി-രഹ്ന രാജീവ്.
ഭൗതികശരീരം ബുധൻ (മാർച്ച് 12 ) രാവിലെ 8 മണി മുതൽ 9 മണി വരെ കുഞ്ഞിമംഗലം കുതിരുമ്മലിലെ വസതിയിലും തുടർന്ന് പയ്യന്നൂർ മമ്പലത്തെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരo പയ്യന്നൂർ പുഞ്ചക്കാട് നടക്കും.