മലയാളി വളണ്ടിയർ സജ്ജം..
മദീന: ഹജ്ജിന് മുന്നോടിയായി സൗദി അറേബ്യയിലെ മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി.മദീനയിൽ ആദ്യ സംഘം ഹജ്ജ് തീർത്ഥാടകരെത്തിയതോടെ സേവന പാതയിലേക്ക് മലയാളി സംഘടനകർ. ഏറ്റവും വലിയ സേവന സംഘമായ കെഎംസിസിയുടെ ഹജ്ജ് സേവന പ്രവർത്തനം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
വിപുലമായ പ്രവർത്തനങ്ങളാകും കെഎംസിസിക്ക് കീഴിൽ ഇത്തവണയും നടക്കുക. ഈ കാര്യം കെഎംസിസി നേതാവ് കുഞ്ഞിമോൻ കാക്കിയ അറിയിച്ചു. ഇതോടൊപ്പം വിവിധ സംഘടനകളും സേവനം സജീവമാക്കിയിരിക്കുകയാണിപ്പോൾ.ആർഎസിയും ഐസിഎഫും ഇത്തവണ സംയുക്തമായാണ് സംഘടനത്തിനിറങ്ങുന്നത്. അയ്യായിരത്തോളം പേരെ സേവനത്തിനിറക്കാനാണ് സംഘടനാ തീരുമാനം.വിഖായക്ക് കീഴിലും സേവനം തുടങ്ങിക്കഴിഞ്ഞു.
മദീനയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഹജ്ജ്.മദീനയിലെ വിവിധ സംഘടകളുടെ കൂട്ടായ്മയായ ഹജ്ജ് വെൽഫെയ ഫോറം ഇത്തവണയും രംഗത്ത് സജീവമാണ്. ഇവർക്കെല്ലാം സംഘടനകളുടെ സേവനം ലഭ്യമാകും.