മലയാളി സൈനികൻ വിഷ്ണുവിനെ ബാംഗ്ലൂരിൽ കണ്ടെത്തി

0

 

ബാംഗ്ലൂർ : കോഴിക്കോട് സ്വദേശിയായ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ പതിനേഴാം തിയ്യതി മുതൽ വിഷ്ണുവിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങൾക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ മേൽനോട്ടത്തിൽ എലത്തൂർ എസ് എച്ച് ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.സാമ്പത്തിക പ്രയാസം മൂലമാണ് താൻ മാറിനിന്നത് എന്നാണ് വിഷ്ണു അന്വേഷണ സംഘത്തെ അറിയിച്ചത്.
രണ്ട് സൈബർ വിദഗ്ധരടക്കം എലത്തൂർ എസ് ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച പൂനെയിലെത്തിയിരുന്നു . പുനെയിലുള്ള വിഷ്ണുവിന്റെ സുഹൃത്തുക്കളുമായി പോലീസ് വിശദമായി സംസാരിച്ചിരുന്നു. പിന്നീടാണ് ബെംഗളുരുവിൽ എത്തിയത്. മുംബൈയിലും പൂനയിലുമുള്ള മറ്റു മലയാളി സംഘടനകളും വിഷ്ണുവിനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു.
കുടുംബാംഗങ്ങളുമായി സംസാരിച്ച വിഷ്ണുവിനെ ഇന്ന് കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *