ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. എറണാകുളം സ്വദേശി മായ ടി എം യിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ഫ്ളാറ്റിലാണ് അഭാവം. കൊലപാതകമെന്നാണ് പൊലീസ് സംശയം. സുഹൃത്ത് ദീപക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റിട്ടുണ്ട്. ദീപക്കിനെ പൊലീസ് ചോദ്യം ചെയ്തു വരികെയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.