പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് സലാലയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരിഫയാണ് ഭാര്യ . ഒരു മകനും മകളുമുണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.