മലയാളി ഹാജിമാർക്ക് മക്കയിൽ ഉജ്വല സ്വീകരണം

മക്ക: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 3011) വിമാനത്തിൽ 4.20ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയ 172 തീർഥാടകരടങ്ങിയ സംഘത്തെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി, ഐ.സി.എഫ് വിഖായ വളൻറിയർമാരും എത്തിയിരുന്നു തീർഥാടകർക്ക് വളൻറിയർമാർ ചായയും ഈത്തപ്പഴവും നൽകി വരവേറ്റു.