മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
kannur dr

കണ്ണൂർ /അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു.

ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *