സൗദി അറേബ്യയിൽ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം നടന്നത്. കാസർഗോഡ് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്.
താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയാണ് ബഷീർ. ഹൗസ് ഡ്രൈവര്‍ വിസയിലാണ് സൗദിയിൽ സൗദിയിൽ ജോലി ചെയ്യുന്നത് .