ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി മരിച്ചു

0

മസ്കറ്റ്: ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം കുണ്ടറ ഉളിയ കോവിൽ സ്വദേശി കീച്ചേരി വടക്കെതിൽ അഴകേശൻ മകൻ സുനിൽ കുമാർ ( 47 ) നിര്യാതനായി. റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കരനായിരുന്നു. അമ്മ: മീനാക്ഷി. ഭാര്യ: മായ. മക്കൾ: മിഥുൻ, അദ്വൈത്. സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *