നാട്ടിലേക്ക് മടങ്ങവെ; മലയാളി വിമാനത്തിൽ മരിച്ചു
മസ്കത്ത്: മസ്കത്തില് നിന്നും നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ് മരണത്തിന് കീഴടങ്ങിയത്.
മസ്കത്തിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്പ്രസിന്റെ വിമാനത്തിൽ വരികെയാണ് മരണം സംഭവിക്കുകയായിരുന്നു.വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു.