SSC പരീക്ഷാഫലം : നൂറുശതമാനം വിജയം നേടി മലയാളി കൂട്ടായ്മയുടെ ‘മോഡൽ ഹൈസ്‌കൂൾ ‘

0

മുംബൈ : ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ,വളരെ പിന്നോക്ക പ്രദേശമായ ചെമ്പൂർ വാഷിനാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂൾ എസ് എസ് സി പരീക്ഷയിൽ ഇത്തവണ 100 ശതമാനം വിജയം നേടി.

മൊത്തം 140 പേർ പരീക്ഷക്കിരുന്നപ്പോൾ 3 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി. 37 പേർക്ക് ഡിസ്റ്റിങ്ഷനും 57 പേർക്ക് ഫസ്റ്റ് ക്ലാസും 40 പേർക്ക് സെക്കന്റ് ക്ലാസും 3 പേർക്ക് പാസ് ക്ലാസും നേടാനായി.
ഉന്നത വിജയം കരസ്ഥമാകാൻ വേണ്ടി കഠിന പരിശ്രമം ചെയ്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്റ്റാഫിനെയും ട്രോംബെ മലയാളീ സമാജം ഭാരവാഹികൾ അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *