മുംബൈ ബോട്ടപകടത്തിൽപ്പെട്ടവരിൽ മലയാളികളും
മുംബൈ : ഇന്നലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നടന്ന ബോട്ടപകടത്തിൽ കാണാതായവരിൽ മലയാളി മലയാളി ദമ്പതികളും .. ഉറാനിലെ ജെഎൻപിടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ആറുവയസുകാരനായ ഒരു മലയാളി ബാലനുണ്ടെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നതായും സൈറ്റ് സീയിങ്ങിനായി പോയതാണെന്നുമാണ് കേവൽ എന്നുപേരുള്ള കുട്ടി പറയുന്നത്.. രക്ഷിതാക്കളെ ഇതുവരെയും കണ്ടെത്തതാണ് കഴിഞ്ഞിട്ടില്ല. അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കേവലിന്റെ മാതാപിതാക്കൾ ഉണ്ടെന്നു കരുതുന്നു.. കുട്ടിയെ തിരിച്ചറിയുന്നവർ 6235968937എന്ന നമ്പറിൽ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണം.
ഇന്നലെയാണ് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് മുംബൈയ്ക്ക് സമീപമുള്ള എലിഫൻ്റ ഗുഹകളിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ നേവിയുടെ ബോട്ട് ‘നീൽ കമൽ ‘ എന്ന പാസഞ്ചർ ഫെറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞത് . ഒരു നാവിക ഉദ്യോഗസ്ഥനടക്കം 13 പേർ അപകടത്തിൽ മരണപ്പെട്ടു.
ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 20 കുട്ടികളടക്കം ഏകദേശം 110 യാത്രക്കാരാണ്
ഫെറിയിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ മൂന്നുപേർ നേവിഉദ്യോഗസ്ഥരുമാണ്