ഭോപ്പാലിൽ സാഹിത്യ സാംസ്‌കാരിക സംഗമം നടന്നു

ഭോപ്പാൽ :കേരള സാഹിത്യ അക്കാദമിയും ഭോപ്പാൽ പുരോഗമന കലാ സാഹിത്യസംഘവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക സംഗമം ഹേമ സ്‌കൂള്‍ ആഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ നടന്നു .
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ ഉദ്ഘാടനം നിർവഹിച്ച സാഹിത്യ സാംസ്‌കാരിക സമ്മേളനത്തിൽ, എം കെ മനോഹരന്‍ (പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി) , ഡോ. മിനി പ്രസാദ് (സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം), കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ (കഥാകൃത്ത്, നോവലിസ്റ്റ്) , ഡോ അലക്‌സ് പ്രസാദ് (ശാസ്ത്ര പ്രഭാഷകന്‍) ജി തുളസീധരന്‍ (പു.ക.സ. ഭോപ്പാൽ ഘടകം രക്ഷാധികാരി) കെ ആര്‍ മനോജ് (പു.ക.സ. ഭോപ്പാൽ ഘടകം പ്രസിഡന്റ്) , ഷാബു എസ് ധരന്‍ (എഴുത്തുകാരൻ, പു.ക.സ. ഭോപ്പാൽ-സെക്രട്ടറി ) എന്നിവർ സന്നിഹിതരായിരുന്നു.രാജേഷ് ജോഷി, മനോജ് കുൽക്കർണി,രാംപ്രകാശ് ത്രിപാഠി തുടങ്ങി ഹിന്ദിയിലെ പ്രമുഖ എഴുത്തുകാർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
പരിപാടിയോടനുബന്ധിച്ച് നടന്ന കഥ കവിത ശില്പശാലയിൽ പൂനെയിൽ നിന്നും രാമകൃഷ്ണന്‍ പാലക്കാട്, സജി തോമസ്, മുംബൈയിൽ നിന്നും മായാദത്ത്, തുളസി മണിയാർ എന്നിവരും പങ്കെടുത്തു.തുടർന്ന് ‘ആരാണ് ഇന്ത്യക്കാര്‍’- എന്ന വിഷയത്തിൽ ഡോ അലക്‌സ് പ്രസാദ് പ്രഭാഷണം നടത്തി.ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്കുവേണ്ടി നടത്തിയ കലാപരിപാടികളിലെ വിജയികൾക്കുള്ളസമ്മാനദാനവും, വി എസ് അച്യുതാനന്ദന്‍ അനുസ്മരണവും നടന്നു .