ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ലഭിച്ചു. മികച്ച എഡിറ്റിങിനുള്ള പുരസ്കാരം പൂക്കാലം എന്ന സിനിമയ്ക്ക്. മിഥുൻ മുരളിയാണ് എഡിറ്റിംഗ് നിർവഹിച്ചത്. 2018 എന്ന മലയാളസിനിമയ്ക്ക് മികച്ച പ്രൊഡക്ഷൻ ഡിസൈനിങിനുള്ള പുരസ്‌കാരം ലഭിച്ചു. സൗണ്ട് ഡിസൈനിങിന് മലയാളികൾക്കും പുരസ്കാരം ലഭിച്ചു