ഹജ്ജിനെത്തിയ മലയാളി മദീനയിൽ മരിച്ചു

0

റിയാദ്: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു. മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ 66 കാരനായ അബൂബക്കർ ആണ് മദീനയിൽ മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനം നടത്തുന്നതിനിടെയാണ് മരണം .

മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്. ചികിത്സയിലായിരുന്നു . ഭാര്യയും കൂടെ ഹജ്ജിന് എത്തിയിരുന്നു . സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ കെഎ സലീമിൻ്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നുണ്ട്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *