മലപ്പുറത്ത് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി രണ്ടര വയസ്സുകാരി മരച്ച സംഭവത്തിൽ ദുരൂഹത
മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതാനെന്നു പരാതി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഫാരിസിന്‍റെ മകൾ നസ്‌റിൻ ഇന്നലെയാണ് മരിച്ചത്. പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു